Home VIMUKTHI SHORT FILM REGISTRATION
PDF Print E-mail

 

 

 

 

 

 

 

 

വിഷയം:-

1. ലഹരിയില്‍ നിന്നും അകന്നു നില്‍ക്കേണ്ടതിന്‍റെ ആവശ്യകത 

 2. ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റിയുളള ബോധവല്‍ക്കരണം.

 3. ലഹരിയില്‍ നിന്നും മോചനം നേടുന്നതിനെപ്പറ്റിയുളള സന്ദേശം.      

എന്നിവയുമായി ബന്ധപ്പെട്ട ഷോര്‍ട്ട് ഫിലിമുകള്‍ തയ്യാറാക്കുന്നതിന് കോളേജ്   
വിദ്യാര്‍ത്ഥികളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിക്കുന്നു.

നിബന്ധനകള്‍ :-

1.    മൊബൈലോ, ഹാന്‍ഡി ക്യാമോ, ക്യാമറയോ  ഉപയോഗിച്ചുളള എച്ച്.ഡി ദൃശ്യമികവുളള ഷോര്‍ട്ട് ഫിലിം 
നിര്‍മ്മിക്കേണ്ടതാണ്.

2.    ഫിലിമിന്‍റെ ദൈര്‍ഘ്യം പരമാവധി 20 മിനിട്ടായിരിക്കണം. 

3.    ഷോര്‍ട്ട് ഫിലിമുകള്‍ പെന്‍ഡ്രൈവില്‍ സമര്‍പ്പിക്കേണ്ടതാണ്.

4.    സ്ക്രിപ്റ്റ്, ഡയറക്ഷന്‍, അഭിനയം, വിഷയസമീപനം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കണം.

5.    ഫിലിം നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സംവിധാനം, എഡിറ്റിംഗ്, തിരക്കഥ 
എന്നിവ കാമ്പസിനുളളിലെ വിദ്യാര്‍ത്ഥികള്‍ തന്നെ ചെയ്യേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ തന്നെ അഭിനേതാക്കളാകണം
എന്ന് നിര്‍ബന്ധമില്ല. എങ്കിലും കുറഞ്ഞത് ഒരു വിദ്യാര്‍ത്ഥിയെങ്കിലും അഭിനേതാവായി ഉണ്ടാകണം.

6.    ഹ്രസ്വ ചിത്രം സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ ചിത്രത്തിേډലുളള എല്ലാ അവകാശങ്ങളും 
(പൊതുപ്രദര്‍ശനവകാശം, സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെയുളള പ്രദര്‍ശനാവകാശം, പകര്‍പ്പവകാശം,
ഉടമസ്ഥാവകാശം മുതലായവ) വിമുക്തിയുടെതായിരിക്കും. 

7.    ഹ്രസ്വ ചിത്രം സബ്മിറ്റ് ചെയ്യുമ്പോള്‍ ചിത്രത്തിന്‍റെ സ്ക്രിപ്പ്റ്റും, ആശയവും ചിത്ര നിര്‍മ്മാണവും പൂര്‍ണ്ണമായും 
വിദ്യാര്‍ത്ഥികളുടെ സ്വന്തമാണെന്ന പ്രിന്‍സിപ്പിലിന്‍റെ സാക്ഷ്യപത്രം കൂടി ഹാജരാക്കേണ്ടതാണ്.

8.    2017 മെയ് 5 ന് മുന്‍പ് ചിത്രം  വിമുക്തി, ബോധവല്‍ക്കരണ വിഭാഗം, എക്സൈസ് ഹെഡ്ക്വാര്‍ട്ടേഴ്സ്,  നന്ദാവനം, വികാസ് ഭവന്‍. പി.ഒ,  
തിരുവനന്തപുരം. എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ രജിസ്ട്രേഡ് ആയോ എത്തിക്കേണ്ടതാണ്.

9.    പങ്കെടുക്കുന്നവര്‍ 2017 ഏപ്രിൽ-10 നകം എക്സൈസ് വകുപ്പിന്‍റെ www.keralaexcise.gov.in  
എന്ന വെബ്സൈറ്റിലെ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

10.    സമ്മാനം :- തെരഞ്ഞെടുക്കപ്പെടുന്ന ഫിലിമുകളില്‍ 

            ഒന്നാം സമ്മാനം - 25,000/- രൂപയും സര്‍ട്ടിഫിക്കറ്റും

            രണ്ടാം സമ്മാനം - 15,000/- രൂപയും സര്‍ട്ടിഫിക്കറ്റും

            മൂന്നാം സമ്മാനം - 10,000/- രൂപയും സര്‍ട്ടിഫിക്കറ്റും

തുടര്‍ന്നുളള 10 സ്ഥാനങ്ങള്‍ക്ക് - 5000/- രൂപ വീതം സമ്മാനം. 

പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

 

അപേക്ഷ സമർപ്പിക്കുന്നതിന്‌ ഇവിടെ ക്ലിക്ക് ചെയ്യുക


Click Here to Register