Home Awareness Campaigns
PDF Print E-mail

ബോധവത്കരണ വിഭാഗം

2011 ജി.ഒ (എം.എസ്സ്) നമ്പര്‍ 157/2011/നി.വ തീയതി 2.11.2011 പ്രാകാരം എക്സൈസ് വകുപ്പില്‍ മദ്യ-ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടത്തുന്നതിനായി ഒരു ജോയിന്‍റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അവയര്‍നെസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേഷന്‍ വിഭാഗം ആരംഭിച്ചു.

വര്‍ദ്ധിച്ചു  വരുന്ന  ലഹരി  ഉപയോഗത്തിനെതിരെ  പൊതു ജനങ്ങളിലും, വിദ്യാര്‍ത്ഥികളിലും അവബോധമുണ്ടാക്കുകയെന്നതാണ് ഈ വിഭാഗത്തിന്‍റെ മുഖ്യമായ ലക്ഷ്യം.  ആയതിനു വേണ്ടി പുതുമയുള്ളതും വൈവിദ്യവുമാര്‍ന്ന ബോധവത്കരണ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ വിഭാഗത്തിന്‍റെ മേല്‍ നോട്ടത്തില്‍ സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്നത്.  ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  "A Road Trip To Hell" എന്ന 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ബോധവത്കരണ സി.ഡി സംസ്ഥാനത്തുടനീളം പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  കൂടാതെ "What Alcohol Does your Body"എന്ന 2 മിനിറ്റ് ദൈര്‍ഘ്യമുള്ള സി.ഡി യും "Killing Drugs" എന്ന 14 മിനിറ്റ് ദൈര്‍ഘ്യമുള്ള സി.ഡിയും പ്രദര്‍ശിപ്പിക്കുന്നതിന്  നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനുകളിലെയും കെ.എസ്.ആര്‍.റ്റി.സി ബെസ്സ് സ്റ്റേഷനുകളിലെയും സി.സി.റ്റി.വി-കള്‍ വഴിയും, എഫ്.എം. റേഡിയോ, സോഷ്യല്‍ മീഡിയ, മൊബൈല്‍ റിംഗ് ടോണ്‍ എന്നിവ വഴിയും ലഹരി വിരുദ്ധ ആശയങ്ങളടങ്ങിയ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്തും, കെ.എസ്.ആര്‍.റ്റി.സി ബസ്സിന്‍റെ സൈഡ് പാനല്‍ വഴിയും, പരസ്യങ്ങള്‍ നല്‍കിയും വരുന്നുണ്ട്. കൂടാതെ മറ്റ് ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളിലൂടെ ലഹരിക്കെതിരെ പരസ്യങ്ങള്‍ പ്രചരിപ്പിച്ചു വരുന്നുണ്ട.്

 

സ്റ്റാളുകള്‍, പവലിയനുകള്‍ തയ്യാറാക്കല്‍

പ്രമുഖ ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്റ്റാളുകളും പവലിയനുകളും തയ്യാറാക്കി ലഹരിക്കെതിരെയുള്ള പ്രചരണം നടത്തി വരുന്നു. ഓണാഘോഷം, സ്കൂള്‍ യുവജനോന്സവം,തൃശ്ശൂര്‍  പൂരം,  കൂടല്‍മാണിക്യം,  ഉത്രാളിക്കാവ് പൂരം,  ശിവഗിരി   തീര്‍ത്ഥാടനം,കുടുംബശ്രീ മേള എന്നീ പ്രാധാന്യമുള്ള പരിപാടികളില്‍ എക്സൈസ് വകുപ്പ് പ്രദര്‍ശന സ്റ്റാള്‍ ഒരുക്കി വരുന്നു.

 

ലഹരി വിരുദ്ധ ക്ലബ്ബുകള്‍

 

സ്കൂള്‍/ കോളേജ്  തലത്തില്‍ ലഹരി  വിരുദ്ധ  ക്ലബ്ബുകള്‍  രൂപീകരിച്ച്  വിദ്യാര്‍ത്ഥികള്‍ക്കും, യുവജനങ്ങള്‍ക്കുമിടയില്‍ ലഹരിക്കെതിരെ പ്രവര്‍ത്തിച്ചുവരുന്നു.  സംസ്ഥാനത്തുടനീളം 1735 സ്കൂള്‍ ലഹരി വിരുദ്ധക്ലബ്ബുകളും, 258 കോളേജ് ലഹരി വിരുദ്ധ ക്ലബ്ബുകളും രൂപീകരിച്ചിട്ടുണ്ട്.  വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ മദ്യ-ലഹരി വസ്തുക്കളുടെ  ഉപഭോഗം, വിതരണം, സൂക്ഷിപ്പ് സംബന്ധിക്കുന്ന പരാതികള്‍ അറിയിക്കുന്നതിനുവേണ്ടി സ്കൂളുകളില്‍ 2000 ത്തോളം പരാതിപെട്ടികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  ആഴ്ചയില്‍ 2 വീതം ബോധവത്കരണ ക്ലാസുകള്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ര്‍മാര്‍ മുതല്‍  ഡെപ്യൂട്ടി എക്സൈസ്  കമ്മീഷണര്‍ വരെയുള്ളവര്‍  ഓരോ ജില്ലയിലും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

മറ്റ് സംഘടനകള്‍

നാഷണല്‍ സര്‍വ്വീസ് സ്കീം, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍  മറ്റ് സാമൂഹ്യ സന്നദ്ധ സംഘടനകളുമായി സഹകരിച്ചുകൊണ്ട് മദ്യ-ലഹരിക്കെതിരെ വ്യാപകമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.  സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന പ്രധാന റസിഡന്‍സ് അസോസിയോഷനുകളുമായി ചേര്‍ന്ന് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിന്‍റെ ഭാഗമായി പരാതികള്‍ അറിയിക്കുന്നതിന് എക്സൈസ് കമ്മീഷണറുടെ മൊബൈല്‍ നമ്പര്‍ എല്ലാ റസിഡന്‍സ് അസോസിയേഷനുകളുടെയും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ആദിവാസി പിന്നോക്ക മേഖല

പാലക്കാട്, അട്ടപ്പാടി, ഇടുക്കി, വയനാട് എന്നീ പ്രധാന ആദിവാസി മേഖലകളില്‍ പ്രത്യേകമായി ലഹരി വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.  ഇതിന്‍റെ ഭാഗമായി അട്ടപ്പാടിയിലെ  ഷോളയൂര്‍ ട്രൈബല്‍ എച്ച്.എസ്സി ലെ വായനശാലക്ക് പുസ്തകം വാങ്ങി നല്‍കിയിട്ടുള്ളതാണ്.  കൂടാതെ അട്ടപ്പാടിയിലെ 2 ഊരുകള്‍ (വടകോട്ടത്തറ, കാവുണ്ടിക്കല്‍) തെരഞ്ഞെടുത്ത് പ്രത്യേക ബോധവത്കരണ പ്രചാരണ പരിപാടികള്‍ നടത്തി വരുന്നു.  അതോടൊപ്പം 25 ആദിവാസി യുവാക്കളെ ബോധവത്കരണ വോളണ്ടിയര്‍മാരായി തെരഞ്ഞെടുത്തു തൃശ്ശൂര്‍ SEARC-യില്‍ നിന്നും ബോധവത്കരണ പരിശീലനം നല്‍കിയിട്ടുണ്ട്.

പിന്നോക്ക മേഖലകളിലും, തീരദേശ മേഖലകളിലും പ്രത്യേകമായി ഊന്നല്‍ നല്‍കി ബോധവത്കരണപ്രവര്‍ത്തനം   നടത്തി വരുന്നു.

ലഘുലേഖകള്‍

ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇംഗ്ലീഷ്-മലയാളം ലഘുലേഖകള്‍ തയ്യാറാക്കി വിതരണം ചെയ്തിട്ടുള്ളതാണ്.  പരാതികള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ അറിയിക്കുന്നതിനായി 9061178000 എന്ന വാട്സ് ആപ്പ് നമ്പര്‍ ഐഡിയ മൊബൈല്‍ കമ്പനിയുടെ സഹകരണത്തോടെ നടപ്പിലാക്കിയിട്ടുണ്ട്.

കെ.എസ്.ബി.സി. സി.എസ്.ആര്‍. പദ്ധതി

കെ.എസ്.ബി.സി യുടെ സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായുള്ള പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്ത  പ്രവര്‍ത്തിച്ചുവരുന്ന  ഡീ-അഡിക്ഷന്‍ സെന്‍ററുകളിലൂടെ  ലഹരിക്കടിമപ്പെട്ടവരെ ലഹരിയില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള  ചികിത്സാ പദ്ധതിക്കായി 10035840/- രൂപ നല്‍കിയിട്ടുണ്ട്.  കൂടാതെ കെ.എസ്.ബി.ളി യുടെ സി.എസ്.ആര്‍ പദ്ധതി പ്രകാരം കാഴ്ചശക്തി കുറഞ്ഞവര്‍ക്ക് സംസ്ഥാന വ്യാപകമായി 248 ബ്രെയിലീ ലാപ്ടോപ്പുകളും 368 വൈറ്റ് കെയിനുകളും വിതരണം ചെയ്തിട്ടുണ്ട്.

 

Excise Commissioner himself, conducted Awareness Programmes in the following Schools and Colleges

 

  • VHSS, Vattiyoorkavu, Thiruvananthapuram.
  • Govt. HSS, Pallithura, Thiruvananthapuram.
  • Holy Innocents Public School, Varkala, Thiruvananthapuram.
  • Navajeevan, Nalanchira, Thiruvananthapuram.
  • LVHS, Pothencode, Thiruvananthapuram.
  • Govt. UPS, Kayamkulam, Alappuzha.
  • SVHSS, Nooranad, Alappuzha.
  • Lutheren H.S.S, Aryad, Alappuzha.
  • St. Therases College, Ernakulam.
  • St. Thomas College, Thrissur.
  • St. George VHSS, Kaipuzha, Kottayam.
  • Baselions College, Kottayam.
  • M.T Seminary HSS, Kottayam.
  • Manacaud, Girls HSS, Kottayam.
  • Carmel HSS, Thycaud, Thiruvananthapuram.
  • St. Thomas School, Idukki.
  • Mariyan College, Kuttikkanam, Idukki.
  • Govt. Engineering College, Muttam, Idukki.
  • Combined Awareness Class for all School Children in Thodupuzha, Idukki
  • Sree Narayan Medical College, Aluva, Ernakulam.
  • Vivekananda Public School, Piravam, Ernakulam.
  • Sree Sarada Vidhyalaya, Kalady , Ernakulam.
  • Karuna Sai, Vellanad, Thiruvananthapuram.
  • Kendriya Vidhyalaya, Pattom, Thiruvananthapuram.
  • Pushpagiri Medical College, Thiruvalla, Pathanamthitta.
  • LNCPE, Karyavattom, Thiruvananthapuram.

Public and Panchayath  Level Awareness Programmes conducted by the Excise Commissioner

  1. Mulanthuruthi Panchayath, Tripunnithura, Ernakulam.
  2. Changanacheri Municipality, Kottayam.
  3. Awareness Campaign conducted by District Collector, Malappuram.
  4. Rayamangalam Panchayath, Perumbavoor, Ernakulam.
  5. Keezhmad Panchayath, Perumbavoor, Ernakulam.
  6. Mundakkayam Panchayath, Kottayam.
  7. Chottanikara Panchayath, Ernakulam.
  8. Kayamkulam Panchayath, Alappuzha.
  9. Tholicode Panchayath, Punalur, Kollam